മൂന്നാര്‍: മൂന്നാര്‍ കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് കാല്‍ക്കോടി തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. നല്ലതണ്ണി എസ്റ്റേറ്റില്‍ താമസിക്കുന്ന അരുണി (30) നെയാണ് മൂന്നാര്‍ എസ്.ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഒരാഴ്ച മുന്‍പ് ബാങ്കിലെ ഓഡിറ്റിംങ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണയ ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
പണംതട്ടിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ ഒരു ഉദ്യോഗസ്ഥന് സംഭവത്തില്‍ പങ്കുണ്ടെന്ന് ആക്ഷേപം ശക്തമാണ്. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ മാസം നാലാം തിയതി വരെ ഇരുപത് പ്രാവശ്യമായാണ് മുക്കുപണ്ടം പണയം വച്ച് പണം വാങ്ങിയത്. മൂന്നാറില്‍ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഭരണകക്ഷിയിലെ നേതാക്കള്‍ ഇടപെട്ട് കേസ് ദുര്‍ബ്ബലമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: