ചാരുംമൂട്: അച്ചന്‍കോവിലാറിന്റെ തീരം ഇടിഞ്ഞ് ശാര്‍ങക്കാവ് പാലം അപകട ഭീഷണി നേരിടുന്നു. നൂറനാട്, വെണ്മണി പഞ്ചായത്തുകളെ ബന്ധിച്ച് അച്ചന്‍കോവില്‍ ആറിന് കുറുകെ പണിതിട്ടുള്ള പാലം ഇന്ന് അപകട ഭീഷണി നേരിടുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലം ഉറപ്പിച്ചിരുന്ന ഭാഗത്തെ മണ്ണിടിഞ്ഞ് നദിയിലേക്ക് വീണും കിഴക്കന്‍ മേഖലയില്‍ നിന്നും ഒഴുകി വന്ന തടികള്‍ ഇടിച്ചും ബലക്ഷയം ഉണ്ടായി.
പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയില്‍ ആണ്. അനധികൃത മണലൂറ്റാണ് നദിയുടെ കരകള്‍ ഇടിഞ്ഞു വീഴാന്‍ കാരണമായത്. ശാര്‍ങക്കാവിലെ വിഷുമഹോത്സവത്തിന് ഇടപ്പോണ്‍ കരയുടെ കണിക്കുതിര ഇവിടെയാണ് കെട്ടിയൊരുക്കുന്നത്. വിഷുമഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
നൂറനാട്, പന്തളം, ചാരുംമൂട്, താമരക്കുളം, ചുനക്കര, പടനിലം, പാലമേല്‍ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലേത്ത് എത്തുന്ന ഭക്തര്‍ ഈ പാലത്തില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. വെണ്മണി ഹൈസ്ക്കൂള്, വെണ്മണി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കും ആളുകള്‍ സഞ്ചരിക്കുന്ന പ്രധാന പാലമാണ് ശാര്‍ങ്ങക്കാവ് പാലം. അച്ചന്‍കോവിലാറ്റിലെ അനധികൃത മണലൂറ്റിനെതിരെ നടപടി സ്വീകരിക്കുകയും പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: