ചെങ്ങന്നൂര്‍: ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി അഞ്ചിന് കൊടിയേറും. വൈകിട്ട് ഏഴിന് നടക്കുന്ന കൊടിയേറ്റ് കര്മ്മത്തിന് തന്ത്രി കണ്ഠരര് മോഹനരര്, തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് രാത്രി 10 മുതല്‍ നൃത്തനൃത്ത്യങ്ങള്‍. കൊടിയേറ്റിന് മുന്നോടിയായി പുലര്‍ച്ചെ മഹാഗണപതിഹോമവും, ഉച്ചയ്ക്ക് 12 ന് സമൂഹസദ്യയും നടക്കും. ഫെബ്രുവരി ഒന്നിനാണ് ആറാട്ട്. കാഴ്ചശ്രീബലി, സേവ, വിവിധ കലാപരിപാടികള്‍ ഉത്സവദിവസങ്ങളില്‍ ഉണ്ടാകും. ഉത്സവത്തിന് മുന്നോടിയായി ശ്രീകൃഷ്ണ നടയില്‍ നാരായണീയ സപ്താഹജ്ഞാനസത്രവും, ദശാവതാരച്ചാര്‍ത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: