മാവേലിക്കര: നഗരസഭയില്‍ വീണ്ടും എല്‍ഡിഎഫ് അവിശ്വാസത്തിന് നീക്കം. നഗരസഭാ ഫെസ്റ്റില്‍ അഴിമതി ആരോപണം ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ഭരണം അവസാനിക്കാന്‍ എട്ടുമാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് വീണ്ടും എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്. 28 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 13, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നതായിരുന്നു കക്ഷിനില.
സിഎംപിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫില്‍ ഉണ്ടായിരുന്ന ഒരംഗം എല്‍ഡിഎഫിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ ഇപ്പോള്‍ എല്‍ഡിഎഫിന് 13ഉം, യുഡിഎഫിന് 12ഉം അംഗങ്ങളുടെ പിന്തുണയുണ്ട്. 15 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ അവിശ്വാസം പാസ്സാവുകയുള്ളു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപി അംഗങ്ങളുടെ നിലപാട് നിര്‍ണായകമാണ്. നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിനെ തിരെ വ്യാപക അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെസ്റ്റ് നടത്തി ലഭിക്കുന്ന തുക നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി നല്‍കുമെന്നായിരുന്നു ചെയര്മാന് അറിയിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ തുക വിനിയോഗിച്ചിട്ടില്ല. ഇതോടൊപ്പം ഫെസ്റ്റിന്റെ പേരി ല്‍ നടക്കുന്നത് വ്യാപകമായ രീ തിയിലുള്ള പണപിരിവാണെ ന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: