ആലുവ: മുപ്പത്തടം നിവാസികള്‍ കഴിഞ്ഞ് കുറച്ചുമാസമായി കളളന്മാരുടെയും, മയക്കുമരുന്നു മാഫിയയുടേയും, തെരുവുനായ്ക്കളുടേയും ക്വട്ടേഷന്‍ സംഘങ്ങളുടേയും ഭീതിയിലാണ്. നാട്ടുകാരും, പോലീസും പരിശ്രമിച്ചിട്ടും ഇതിനായിട്ടില്ല. പല റസിഡന്റ്സ് അസ്സോസിയേഷനും രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും തെരുവുനായ്ക്കളുടെ ശല്യവും, തെരുവുവിളക്കുകള്‍ തെളിയാത്തതും ഇതിനു തടസമാകുകയാണ്.
ചില സ്ഥലങ്ങളും, വ്യക്തികളും, വീടുകളും കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടക്കുന്നതായി സൂചനയുണ്ട്. ഇതിനെതിരെ പോലീസ് രംഗത്തെത്തി മയക്കുമരുന്ന് കൈവശം വച്ചതിനും, വില്‍പ്പന നടത്തിയവര്‍ക്കെതിരെയും അറസ്റ്റ് ചെയ്തപ്പോള്‍ മണിക്കൂറുകള്‍ നാട്ടിലെ ഉന്നതന്മാരും, റസിഡന്റ്സ് അസ്സോസിയേഷനും ചേര്‍ന്ന് ഇറക്കികൊണ്ട് പോകുകയും ചെറിയ പിഴ അടപ്പിച്ച് കേസില്‍ നിന്നും ഒഴുവാക്കുകയും ചെയ്യുന്നത് പതിവാണ്. രാത്രി ഷിഫ്റ്റ് ജോലിയുളളവര്‍ ജോലിക്കു പോകുവാനും ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: