കൊച്ചി: ഇരുപത്തിയേഴാമത് എറണാകുളം റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് തൃപ്പൂണിത്തുറയില്‍ തുടങ്ങും. ഇന്ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര കളക്ടര്‍ എം. ജി. രാജമാണിക്യം ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കിഴക്കേ കോട്ടവഴി ലായം മൈതാനിയില്‍ ഘോഷയാത്ര സമാപിക്കും.
കലോത്സവം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം. കെ. ഷൈന്മോന് രാവിലെ 10ന് കലോത്സവ പതാക ഉയര്‍ത്തും. പതിനാറു വേദികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് കലോത്സവം. ഒന്നിന് രാവിലെ 9 മണി മുതല്‍ രജിസ്ട്രേഷനും കലാപരിപാടികളും ആരംഭിക്കും.
ലായം മൈതാനത്തിനു പുറമേ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍, ഗവ.സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ് ജോസഫ് സിജിഎസ്എസ് ആന്‍ഡ് യുപിസ്കൂള്‍, ആര്എല്വിജി യുപി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍, സിഇഇസഡ്എംഎല്പി സ്കൂള്‍ എന്നിവിടങ്ങളിലായി പതിനാറു വേദികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
297 മത്സര ഇനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. നാലിന് ലായം ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: