ആലുവ: കോയമ്പത്തൂരില്‍ നിന്നും മിനി ലോറിയില്‍ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന ഹാന്‍സ് ഉള്‍പ്പടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മിനിലോറിയില്‍ 94 ചാക്കുകളില്‍ ഏകദേശം ഒന്നരലക്ഷത്തോളം പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ചാക്കുകളുടെ മുകളില്‍ പച്ചക്കറി നിരത്തിയാണ് കോണ്ടുവന്നത്.
ആലുവ റൂറല്‍ എസ്പി സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടമശ്ശേരി സ്കൂള്‍ പരിസരത്തുവച്ച് മിനിലോറിയില്‍നിന്നും ഹാന്‍സ് അടങ്ങിയ ചാക്കുകള്‍ ആഡംബര കാറിലേയ്ക്ക് മാറ്റുന്നതിനിടയില്‍ പ്രതികളായ പാലക്കാട് സ്വദേശി മുഹമ്മദ് ഷമീര്‍ (37) മൂവാറ്റുപുഴ സ്വദേശികളായ മനാഫ് (30), സുബിന് സെയ്തുമുഹമ്മദ് (24) എന്നിവര്‍ അറസ്റ്റിലായത്. ഷംസ്. വിജയന്, ഫൈസല്‍, പ്രദീപ്, ടോമി, സലിം, ഫ്രാന്‍സിസ്, സുരേഷ്, മോഹനന് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: