ആലുവ: പെരിയാറില്‍ മുങ്ങിത്താണ അന്യസംസ്ഥാനക്കാരനായ ശബരിമല തീര്‍ത്ഥാടകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലയാളിയായ തീര്ത്ഥാടകന് മരിച്ചതിനെ തുടര്‍ന്ന് മണപ്പുറത്ത് ഭക്തര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ ദേവസ്വം ഓംബുഡ്സ്മാന് നിര്‍ദ്ദേശം നല്കി.
ഇന്നലെ വൈകിട്ടാണ് ഓംബുഡ്സ്മാന് ജസ്റ്റിസ് ഭാസ്കരമേനോന്‍ മണപ്പുറവും കടവും സന്ദര്‍ശിച്ചത്.
കഴിഞ്ഞ 25നാണ് അപരിചിതനായ ശബരിമല തീര്‍ത്ഥാടകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവക്ഷേത്രത്തിലെത്തിയ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മയിലക്കര കൃഷ്ണലീലയില്‍ ഉണ്ണികൃഷ്ണന്റെ മകന് ഉല്ലാസ് (30) മരിച്ചത്. അന്ന് തന്നെ ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കടവില്‍ താത്കാലിക ബാരിക്കേടുകള്‍ സ്ഥാപിക്കല്‍ ആരംഭിച്ചിരുന്നു.
മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളും വെളിച്ചവും സ്ഥാപിക്കണമെന്നും ഓംബുഡ്സ്മാന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. അന്‍വര്‍ സാദത്ത് എംഎല്‍എ, അഡീഷണല്‍ ദേവസ്വം കമ്മീഷണര്‍ സന്തേഷ് കുമാര്‍, മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജയകുമാര്‍ എന്നിവരും ഓംബുഡ്സ്മാനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: