കൊച്ചി: ചിലന്നൂര്‍ കായല്‍ കയ്യേറി പണിതതെന്ന പേരില്‍ വിവാദമായ ഫ്ളാറ്റിനു കുടിവെള്ളമെത്തിക്കുന്നതിന് സര്‍ക്കാര്‍ ചിലവില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചിലവന്നൂര്‍ റോഡ് വെട്ടിപൊളിച്ച് രണ്ട് വര്‍ഷത്തോളം നാട്ടുകാരെ ദുരിതത്തിലാക്കിയ പൈപ്പിടല്‍ വിവാദമാകുന്നു. കോടികള്‍ മുടക്കി പൈപ്പിടല്‍ നടത്തിയിട്ട് ഒരു ടെസ്റ്റുകളും നടത്താതെ റോഡ് ടാറ് ചെയ്യുകയായിരുന്നു. അന്നേ നാട്ടുകാര്‍ ഈ നടപടിയെ ചോദ്യം ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് പുതിയ പൈപ്പുവഴിയുള്ള ജല വിതരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിവാദ ഫ്ളാറ്റും, കോടതി നടപടിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. അടുത്ത കാലത്തായി ചിലവന്നൂരില്‍ ഉണ്ടായ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. ഇതിനൊരു പരിഹാരമെന്ന പേരിലാണ് എളംകുളം ജംഗ്ഷനില്‍ നിന്നുമുള്ള വാട്ടര്‍ കണക്ഷന് ചിലവന്നൂര്‍ റോഡിലെ പുതിയ പൈപ്പിലേക്ക് കണക്റ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള ടെസ്റ്റിംങ്ങ് നടന്നത്.
പുതിയ പൈപ്പുകളെല്ലാം ലീക്കായി പല സ്ഥലത്തും ടാര്‍ റോഡിന് മുകളിലേക്ക് വെള്ളിമൊഴുകാന് തുടങ്ങി. ഇതേ തുടര്‍ന്ന് ടെസ്റ്റിംങ്ങ് നിര്‍ത്തി വച്ചിരിക്കുകയാണ്. കോണ്‍ട്രാക്ടറും കൗണ്‍സിലറും നടത്തിയ ഒത്തുകളിയും അഴിമതിയും നിമിത്തം ഗുണനിലവാരം കുറഞ്ഞ പൈപ്പുകളിറക്കി ടെസ്റ്റിംങ്ങ് നടത്താതെ റോഡ് ടാറ് ചെയ്യുകയായിരുന്നു എന്ന് രണ്ട് വര്‍ഷത്തിനുശേഷമുള്ള ഈ ടെസ്റ്റിംങ്ങോടുകൂടി തെളിഞ്ഞിരിക്കുകയാണ്.
ഈ പൈപ്പിടലിന്റെ ആരംഭകാലം മുതല്‍ ഇതിലെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സമരം ചെയ്യുകയും പരാതികളുമായി മുന്നോട്ട് വരികയും ചെയ്ത ബിജെപി കടവന്ത്ര ഏരിയ കമ്മിറ്റിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയുന്നതാണ് പൈപ്പ് പൊട്ടലിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി സി.സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: