മൂവാറ്റുപുഴ: കെ. ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ ഇന്ന് ജനശക്തി സംഗമം നടക്കും. പതിനായിരങ്ങള്‍ കെ. ടി. ജയകൃഷ്ണന് മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജനശക്തി സംഗമത്തില്‍ പങ്കെടുക്കും.
ഇടതുപക്ഷ പ്രസ്ഥാനത്തില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക് ചേര്‍ന്ന നിരവധിപ്രവര്‍ത്തകരും ഇന്ന് നടക്കുന്ന ജനശക്തി സംഗമത്തില്‍ അണിചേരും. പതിനൊന്ന് പഞ്ചായത്ത് കമ്മറ്റികളും മുനിസിപ്പല്‍ കമ്മറ്റിയുമാണ് ജനശക്തി സംഗമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു മുന്നില്‍ നിന്ന് വൈകീട്ട് 4.00-ന് ആരംഭിക്കുന്ന പ്രകടനം ടൗണ്‍ ഹാളിന് മുന്നിലെ സമ്മേളന നഗരിയില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി. ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, ശ്യാമള. എസ്. പ്രഭു, ജില്ലാ നേതാക്കളായ എം. എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, അഡ്വ.കെ. ആര്. രാജഗോപാല്‍, കെ. അജിത്ത്കുമാര്‍, പി. പി. സജീവ്, എം. എന്‍. ഗംഗാധരന്, നെടുമ്പാശ്ശേരി രവി, കെ. കെ. ദിലീപ്കുമാര്, കെ.മപി. രാജന്, എം.മരവി തുടങ്ങിയവര്‍ സംസാരിക്കും. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. എം.എന്‍. മധു, അഡ്വ.കെ.ആര്. രാജഗോപാല്‍, കെ.കെ.ദിലീപ്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മറ്റി സമ്മേളന വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ജയകൃഷ്ണന് മാസ്റ്റര്‍ കൊലചെയ്യപ്പെട്ടിട്ട് 15 വര്‍ഷം പിന്നിട്ടു. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ആദര്‍ശവാനായ നേതാവായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധിപേര്‍ കമ്മ്യൂണിസം ഉപേക്ഷിച്ച് ബിജെപിലേയ്ക്ക് കടന്നുവരുന്നത് തടയുന്നതിനായാണ് സിപിഎം കൊലപാതകകൂട്ടം മാസ്റ്ററെ കൊലപ്പെടുത്തിയത്. ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടായിരുന്നു അദ്ധ്യാപകനായ ജയകൃഷ്ണന് മാസ്റ്ററെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി മുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: