തൃപ്പൂണിത്തുറ: 27-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ പാചകപ്പുരയില്‍ മന്ത്രി കെ. ബാബു പാല് കാച്ചി. സംസ്കൃതസ്കൂളിലാണ് കലവറ തയ്യാറാക്കിയിരിക്കുന്നത്. 600പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഭക്ഷണത്തിന്റെ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത് എരൂര്‍ സ്വദേശി സുന്ദരന്‍ മേനോനാണ്. 40 വര്‍ഷമായി പാചകരംഗത്തുള്ള മേനോന് കഴിഞ്ഞ 36 വര്‍ഷമായി സ്കൂള്‍ വേദികളില്‍ ഭക്ഷ
ണശാല ഒരുക്കി വരുന്നു.
ഇന്നലെ രാവിലെ നടന്ന പാല് കാച്ചല് ചടങ്ങില്‍ നഗരസഭാ ചെയര്മാന് വേണുഗോപാല്‍, ഡിസി എ.കെ. ഷൈന്മോന്, ഫുഡ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശകുന്തള ജയകുമാര്‍ കണ്‍വീനര്‍ അന്സലാംഎന്നിവര് സംബന്ധിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിക്കും. തുടര്‍ന്ന വിവിധ രചനാ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: