തൃപ്പൂണിത്തുറ: റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങാന്‍ ഒരു പകല്‍ മാത്രം ബാക്കിനില്‍ക്കെ ആലുവ ഉപജില്ല 721 പോയിന്റുമായി കിരീടത്തിലേക്ക്. എററണാകുളം ഉപജില്ല 657 പോയിന്റുമായി രണ്ടാംസ്ഥാനത്തു തുടരുമ്പോള്‍ ആതിഥേയരായ തൃപ്പൂണിത്തുറയെ പിന്തള്ളി നോര്‍ത്ത്പറവൂര്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. നോര്‍ത്ത് പറവൂരിന് 602 പോയിന്റും തൃപ്പൂണിത്തുറയ്ക്ക് 590 പോയിന്റുമാണ്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 313 പോയിന്റുമായി ആലുവയും 289 പോയിന്റുമായി എറണാകുളം രണ്ടാംസ്ഥാനത്തും 280 പോയിന്റുമായി നോര്‍ത്ത് പറവൂര്‍ മൂന്നാംസ്ഥാനത്തുമാണ്. ഈയിനത്തിലെ സ്കൂളുകളില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് 135 പോയിന്റുമായി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 76 പോയിന്റുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് രണ്ടാംസ്ഥാനത്തും ഒരുപോയിന്റ് വ്യത്യാസത്തില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 294 പോയിന്റുമായി ആലുവ ഒന്നാംസ്ഥാനത്തു തുടരുമ്പോള്‍ രണ്ടാംസ്ഥാനത്തുള്ള ആതിഥേയര്‍ക്ക് 261ഉം തൊട്ടുപിന്നിലുള്ള എറണാകുളത്തിന് 256 പോയിന്റുമുണ്ട്. ഈയിനത്തിലെ സ്കൂളുകളില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് (91), സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് എറണാകുളം (86), മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് (71) എന്നിവ ആദ്യമൂന്നുസ്ഥാനങ്ങളിലുണ്ട്.
യുപി വിഭാഗത്തില്‍ ആലുവ ഉപജില്ല 122 പോയിന്റുമായി ആദ്യസ്ഥാനത്തുണ്ട്. എറണാകുളം (112), വൈപ്പിന്‍ (109) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സ്കൂളുകളില്‍ കുഴുപ്പിള്ളി സെഡന്റ് അഗസ്റ്റിന്‍സ് 48 പോയിനേറാടെ ഒന്നാമതും 45 പോയിന്റുമായി എറണാകുളം സെന്റ്തെരേസാസ് രണ്ടാമതും ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് 28 പോയിന്റുിമായി മൂനനാംസഥാനത്തുമുണ്ട്.
സംസ്കൃതോത്സവത്തില്‍ യുപി വിഭാഗഡത്തില് തൃപ്പൂണിത്തുറ ഉപജില്ല (70), ആലുവ (69), അങ്കമാലി (65) ഉപജില്ലകളാണ് ആദ്യമൂന്നുസ്ഥാനങ്ങളില്‍. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ ആലുവ (83), തൃപ്പൂണിത്തുറ (71), അങ്കമാലി (69) എന്നീ ഉപജില്ലകളാണ് ആദ്യമൂന്നുസ്ഥാനങ്ങളില്‍.
ഇന്ന് വൈകിട്ട് 6 ന് ലായം ഗ്രൗണ്ടില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി, ഇന്നസെന്റ് എംപി, നടി നീന കുറുപ്പ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: