ശബരിമല : പ്രായാധിക്യം മൂലവും അംഗപരിമിതി മൂലവും ശാരീരികമായ ക്ഷീണങ്ങള്‍ മൂലവും മല കയറാനാകാത്ത ഭക്തര്‍ക്ക് സഹായകമാവുകയാണ് പോലീസും കേന്ദ്രസേനയും.സാധാരണ ലാത്തിയും തോക്കും കൈകളിലേന്തി നടക്കുന്ന ഇവരുടെ കാരുണ്യ സ്പര്‍ശം നൂറു കണക്കിനു ഭക്തര്‍ക്കാണ് ആശ്വാസം പകരുന്നത്.
കുത്തനെയുള്ള കയറ്റം കയറി ക്ഷീണിക്കുന്നവര്‍, പ്രായാധിക്യത്താല്‍ കാലുകള്‍ കോച്ചിപ്പിടിക്കുന്നവര്, പേശിവേദനകള്‍ മൂലം നടക്കാന്‍ കഴിയാത്തവര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കെല്ലാം നിസ്വാര്‍ത്ഥ സേവനവുമായി നിലകൊള്ളുന്ന പോലീസും സേനയും അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: