ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വെള്ളക്കെട്ടില്‍ വീണു; യാത്രക്കാര്‍ അത്ഭുതമായി രക്ഷപെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ ദേശീയപാതയില്‍ തോട്ടപ്പളളി കൊട്ടാരവളവിലായിരുന്നു അപകടം. കൊല്ലത്തുനിന്നും മുനമ്പത്തേക്കു പോകുകയായിരുന്ന കാറാണ് ദേശീയപാതയില്‍ നിന്നും ഇരുപത്തിയഞ്ചടി താഴ്ചയിലുളള വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വന്‍ശബ്ദം കേട്ട് പ്രദേശവാസികള്‍ സംഭവസ്ഥലത്ത് ഓടിയെത്തി കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ കൊല്ലം സ്വദേശി ലാലി (25)യെയും യാത്രക്കാരായ കൊല്ലം ഇരവിപുരം ജെ ജെ നിവാസില്‍ ജോയിസന്‍ (48), കൊല്ലം ഇരവിപുരം നെടുമ്പറമ്പ് വീട്ടില്‍ ജോസഫ് (37) എന്നിവരെ അത്ഭുതകരമായി രക്ഷപെടുത്തുകയുയായിരുന്നു. കാര്‍ മുക്കാല്‍ഭാഗവും വെള്ളത്തിനടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: