ഹരിപ്പാട്: ഓരോ വ്യക്തിയും സ്വയംപര്യാപ്തതയില്‍ എത്തുമ്പോഴാണ് നാടിന് യഥാര്‍ത്ഥ അഭിവൃദ്ധി കൈവരുന്നതെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സഹകാര്‍ ഭാരതി, അക്ഷയശ്രീ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വരുടേയും ക്ഷേമവും, സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയും ഉറപ്പാക്കാന്‍ സഹകാര്‍ ഭാരതി-അക്ഷയശ്രീ സംരംഭങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സഹകാര്‍ ഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് മുഖ്യപ്രഭാഷണം നടത്തി. അക്ഷയശ്രീ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന കോര്‍ഡിനേറ്റര്‍ വി. ശ്രീകണ്ഠന് വിശദീകരിച്ചു. ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് സംഘചാലക് എന്‍. രാധാകൃഷ്ണന്, ജില്ലാ കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍, സേവാപ്രമുഖ് ബാബു, സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, വൈസ് പ്രസിഡന്റുമാരായ ഡി. സതീഷ്കുമാര്‍, പി.റ്റി. സന്തോഷ്കുമാര്‍, ജില്ലാ സെക്രട്ടറി പി. പ്രദീപ്, ജില്ലാ സംഘടനാസെക്രട്ടറി കെ. അനന്തകൃഷ്ണന്, ജോയിന്റ് സെക്രട്ടറിമാരായ എ. അനീഷ്കുമാര്‍, വിവേക് ഗോപി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: