ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പുത്സവം എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസില്‍ തെളിയുന്നത് കരിമ്പിന്റെ മാധുര്യമാണ്. ഇത്തവണയും വഴിവാണിഭക്കാര്ക്കിടയില് കരിമ്പ് വില്‍പ്പനക്കാര്‍ സജീവമാണ്. തമിഴ്നാട് മധുരയില്‍ നിന്നുള്ള വ്യാപാരികളാണ്് കരിമ്പ് എത്തിക്കുന്നത്. ഇവര്‍ ചെറുകിടക്കാരേയും ഇവരുടെ തന്നെ ചില വില്‍പ്പനക്കാരെയും ഏല്‍പ്പിച്ചാണ് കച്ചവടം നടത്തുന്നത്. കരിമ്പിന്കെട്ടുകള് റോഡിന്റെ വശങ്ങളില് കുത്തിച്ചാരിവച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് കരിമ്പ് മുറിച്ചാണ് നല്‍കുന്നത്. രണ്ട് മുട്ടിന് 10 രൂപ മുതല്‍ 20 രൂപ വരെ വാങ്ങുന്നു.വിദ്യാര്‍ഥികളും കുട്ടികളുമാണ് വാങ്ങുന്നവരിലേറെയും. കരിമ്പ് കച്ചവടം ലാഭകരമാണെന്നാണ വില്‍പ്പനക്കാര്‍ പറയുന്നത്. 300 രൂപ ദിവസവേതനത്തില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്നവരാണ് ഇവരുടെ വില്‍പ്പനക്കാരിലേറെയും. പതിറ്റാണ്ടുകളായി മുല്ലയ്ക്കല് ചിറപ്പിന്റെ മുഖമുദ്രയാണ് കരിമ്പ് വില്‍പ്പന. കരിമ്പിന്റെ മാധുര്യവും നുണഞ്ഞ് മുല്ലയ്ക്കല് തെരുവിലൂടെ കൂട്ടം ചേര്‍ന്ന് നടക്കുന്നത് പലരുടെയും ഗൃഹാതുര സ്മരണകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: