ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പത്മാക്ഷിക്കവല കാവില്‍ റോഡിന് തെക്കുവശമുള്ള പൊതുതോട് സ്വകാര്യവ്യക്തികള്‍ നികത്തുന്നതായി പരാതി. റോഡ് സംരക്ഷിക്കുന്നതിന് ഇറക്കിയിട്ടുള്ള ഗ്രാവലും മെറ്റലും അടക്കമുള്ള സാധനങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കിത്തുടങ്ങിയതോടെ റോഡ് മുഴുവന്‍ കുണ്ടും കുഴിയുമായി. റോഡിന് ദോഷം വരുന്ന രീതിയീലാണ് അനധികൃതമായി തോട് നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട് നികത്തിയാല്‍ മഴക്കാലത്ത് സമീപ പ്രദേശങ്ങളിലെ വീടുകള്‍ മുഴുവന്‍ വെള്ളത്തിലാകും. പുറമ്പോക്ക് തോട് നികത്തുന്നത് തടയാന്‍ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: