മുഹമ്മ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിലൂടെ സിപിഎം സ്വന്തം മാതാപിതാക്കളുടെ ശവക്കുഴി തോണ്ടുന്ന പാര്‍ട്ടിയായി അധഃപതിച്ചെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കഞ്ഞിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കൂട്ടത്തില്‍ നിന്നും മാറുന്നവരെ നിഷ്ഠൂരമായി ആക്രമിക്കുന്ന സിപിഎമ്മിന് അത് അധികകാലം തുടരാനാവില്ല. സിപിഎം ജീര്‍ണത നേരിടുന്ന പാര്‍ട്ടിയായി മാറിയെന്നും അവര്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.ജി. തിലകന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: