ആലപ്പുഴ: താറാവുകര്‍ഷകരുടെ ആശങ്കകളകറ്റി മേഖലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് കര്‍ഷകപ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ അഭിപ്രായസമന്വയത്തിലൂടെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന് അറിയിച്ചു. നിയമസഭയില്‍ ജി. സുധാകരന് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വളര്‍ത്തുപക്ഷികള്‍, മുട്ട, തീറ്റ എന്നിവ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഇതിനകം 3,79,50,820 രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ജില്ലയിലെ സംഭരണയോഗ്യമായ നെല്ല് മുഴുവനും കാലതാമസം കൂടാതെ സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: