ചെട്ടികുളങ്ങര: രാമന് സ്വീകരിച്ച നിലപാടുകളും ത്യാഗങ്ങളുമാണ് രാമനെ മര്യാദ പുരുഷോത്തനാക്കിയതെന്ന് ആയേടം കേശവന് നമ്പൂതിരി. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന രാമായണസത്രവേദിയില്‍ രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാമന്റെ ജീവിതകഥയാണ് രാമായണം, സകല ദുഖവും, സന്തോഷവും പ്രകടിപ്പിക്കുന്ന, അനുഭവിക്കുന്ന മനുഷ്യജന്മമാണ് രാമന്. വാല്മീകി രാമായണത്തില്‍ രാമന് അവതാരപുരുഷനായിട്ടല്ല. മറിച്ച് ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വിഷയങ്ങളാണ് പറയുന്നത്.
അച്ഛനോടുള്ള കടപ്പാട്, അമ്മയോടുള്ള സ്നേഹം, സഹോദരന്മാരോടുള്ള വാത്സല്യം, ഭാര്യയോടുള്ള സമീപനം, ഒരു രാജാവിന്റെ ഭരണനൈപുണ്യം ഇവയെല്ലാം ദൈവപരിവേഷത്തിനപ്പുറം ഒരു യഥാര്‍ത്ഥ മനുഷ്യന്റെ ആകുലതകളും വ്യാധികളും വാല്മീകി രാമായണത്തില്‍ തുറന്നുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ ആരാണ് മര്യാദ പുരുഷോത്തമന് എന്ന് വാല്മീകി നാരദരോട് ചോദിച്ചു. ഇതിന് ഉത്തരമായി നാരദന് വാല്മീകിയോട് അയോദ്ധ്യയിലെ രാജാവായിരുന്ന രാന്റെ ജീവിതകഥ പഠഞ്ഞുകൊടുത്തു. തുടര്‍ന്ന് ബ്രഹ്മാവ് വാല്മീകിയോട് രാമന്റെ ജീവിതയാത്രയെക്കുറിച്ച് സവിസ്തരം വിവരിച്ച് എഴുതുവാന്‍ നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തി നാലായിരം ശ്ലോകങ്ങളുള്ള രാമായണത്തിന്റെ പിറവിയെന്നും ആയേടം കേശവന് നമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: