ആലപ്പുഴ: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഉപേക്ഷിച്ച് അമ്പതോളം പ്രവര്‍ത്തകര്‍ പഴവീട് ഭാഗത്ത് ബിജെപിയില്‍ ചേര്‍ന്നു. ഇതോടനുബന്ധിച്ച് ബിജെപി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഴവീട് പൊതുസമ്മേളനം നടത്തി. സമ്മേളനത്തിനു മുന്നോടിയായി കൈതവനയില്‍ നിന്നു പ്രകടനവും നടന്നു. പൊതുസമ്മേളനത്തില്‍ ബിജെപിയില്‍ ചേര്‍ന്നവരെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് എ.ഡി. പ്രസാദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ വി.സി. സാബു, വി. ബാബുരാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന്, ടൗണ്‍ വെസ്റ്റ് കമ്മറ്റി പ്രസിഡന്റ് സുമാന്സന്, അനീഷ് രാജ്, സുരാജ്, ബിജു തുണ്ടില്‍, വി. ശ്രീജിത്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: