എരുമേലി: കഴിഞ്ഞമാസം 17ന് ആരംഭിച്ച തീര്‍ത്ഥാടനത്തിന് എത്തേണ്ട നെയ്യഭിഷേക ടിക്കറ്റുകള്‍ ഒരു മാസത്തിനുശേഷം ഇന്നലെ എരുമേലിയിലെത്തി. വൃശ്ചികം ഒന്നുമുതല്‍ സന്നിധാനത്ത് നെയ്യഭിഷേകം നടത്താന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയ അധികൃതര്‍ ടിക്കറ്റുകല്‍ ഇവിടെ എത്തിക്കാന്‍ ഒരു മാസമാണ് കാലാവധി എടുത്തത്. ഇതുസംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞദിവസം വാര്‍ത്തയും നല്‍കിയിരുന്നു.
സന്നിധാനത്തെ തീര്‍ത്ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ നെയ്യഭിഷേക ടിക്കറ്റുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ വില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എരുമേലിയില്‍ ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോഴും അധികാരികള്‍ അനാസ്ഥ കാട്ടുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
നെയ്യഭിഷേക ടിക്കറ്റുകള്‍ക്ക് 10 രൂപയാണ് ഈടാക്കുന്നത്. ടീക്കറ്റുകള് യഥാസമയം വരാത്തതിനാല്‍ വരുമാനത്തിലുണ്ടായ നഷ്ടത്തേക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് വഴിപാട് നടത്താനുള്ള പ്രയാസവും തിരക്കും സന്നിധാനത്ത് വര്‍ദ്ധിക്കാനും ഇത് കാരണമായിട്ടുണ്ടെന്നും അധികൃതര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: