ചങ്ങനാശേരി: ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ബോധപൂര്‍വ്വം അയ്യപ്പന്മാര് സഞ്ചരിച്ച വാഹനത്തില്‍ ഇടിപ്പിച്ചെന്ന് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ 2.30ന് പെരുന്ന പോസ്റ്റാഫീസിന് മുന്‍വശമായിരുന്നു സംഭവം. കൊട്ടാരക്കരയില്‍നിന്നും കോട്ടയത്തേക്കുപോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറും ശബരിമല ദര്‍ശനം കഴിഞ്ഞ പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന അയ്യപ്പന്മാര് സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും തമ്മിലായിരുന്നു തര്‍ക്കം തുടര്‍ന്നത്. തിരുവല്ല കഴിഞ്ഞപ്പോള്‍ മുതല്‍ അമിതവേഗതയില്‍ കെ.എസ്.ആര്.ടി.സി ബസ് മറികടക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കം തുടങ്ങാനുള്ള കാരണം.
അയ്യപ്പന്മാര് സഞ്ചരിച്ച വാഹനം പെരുന്നയില്‍ എത്തി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അമിതവേഗതയില്‍ എത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശം അയ്യപ്പന്മാരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം അരങ്ങേറിയത്. പോലീസ് വരാന്‍ വൈകിയതിനെതുടര്‍ന്ന് അയ്യപ്പന്മാരും ക്ഷുഭിതരായ നാട്ടുകാരും ചേര്‍ന്ന് 30 മിനിറ്റോളം എം.സി റോഡ് ഉപരോധിച്ചു. ജീവന് പണയംവച്ചാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തതെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി ഇരുവാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആര്.എസ്.സി 344-ാം നമ്പര്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലെ ബസാണ അപകടം ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തന്നെയാണ് ഇത്തരം സംഭവങ്ങളുണ്ടാക്കി ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കി കെഎസ്ആര്‍സിക്ക് വന്‍ നഷ്ടം വരുത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: