വഡോദര: ഗുജറാത്തിലെ ഒരു ഗ്രാമം വിദേശ ഭാരതീയരുടെ (എന്‍ആര്‍ഐ) നിക്ഷേപത്തില്‍ ചരിത്രം സൃഷ്ടിക്കുന്നു. ധര്‍മ്മജ് ഗ്രാമത്തില്‍ വിവിധ ബാങ്കുകളില്‍ എന്‍ആര്‍ഐ നിക്ഷേപം ആയിരം കോടി കവിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപമുള്ള സംസ്ഥാനം കേരളമാണ്. ഏതാണ്ട് 90,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ട്.
ഗുജറാത്ത് ആനന്ദ് ജില്ലയിലെ ഈ ധര്‍മ്മജ് ഗ്രാമത്തിലെ ജനസംഖ്യ 11,333 പേര് മാത്രമാണ്. എന്നാല്‍ ഇവിടെ 13 ബാങ്കുകളുണ്ട്. നിരവധി വര്‍ഷങ്ങളായി ഇവിടുത്തെ എന്‍ആര്‍ഐകള്‍ ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയും നടത്തിയ നിക്ഷേപമാണ് ആയിരം കോടിയായി വളര്‍ന്നത്. വിദേശങ്ങളിലുള്ള ഗുജറാത്തികള്‍ തങ്ങളുടെ ധനം ഇവിടുത്തെ ബാങ്കുകളില്‍ തന്നെ നിക്ഷേപിക്കുവാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും ധനികവും സാക്ഷരതയുമുള്ള ഗ്രാമമാണ് ധര്‍മ്മരാജ്. ഓരോ വീട്ടിലെയും ഒരാളെങ്കിലും വിദേശത്തുണ്ട്. മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ആഡംബര കാറുകളുണ്ട്. എല്ലാവരും രാജകീയ ജീവിതമാണ് നയിക്കുന്നത്.
ഇവിടുന്നുള്ള 1700 പേര് ബ്രിട്ടനിലും 300 പേര് അമേരിക്കയിലുമാണ്. ന്യൂസീലാന്‍ഡില്‍ 160 പേരും കാനഡയില്‍ 200 പേരും ആസ്ട്രേലിയയില്‍ 60 പേരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: