കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ ഡിസൈനര്‍മാരും നെയ്ത്തുകാരും അണിനിരക്കുന്ന നാഷണല്‍ സില്‍ക്ക് എക്സ്പോ കൊച്ചിയില്‍ തുടരുന്നു. ഗ്രാമീണ്‍ ഹസ്തകലാ വികാസ് സമിതിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്ശനവില്പ്പനയില് ഒന്നരലക്ഷത്തിലേറെ വ്യത്യസ്തങ്ങളായ വസ്ത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇടനിലക്കാരില്ലാതെ നെയ്ത്തുകാരില്‍ നിന്ന് ഉപയോക്താക്കളിലേക്ക് നേരിട്ടു വസ്ത്രങ്ങള്‍ എത്തിക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് സംഘാടകനായ ജയേഷ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. പ്രദര്‍ശനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. 50 രൂപ മുതല്‍ 20,000 രൂപ വരെയുള്ള വ്യത്യസ്ത റേഞ്ചുകളില്‍ സില്‍ക്ക്, കോട്ടണ്‍ ഹാന്‍ഡ്ലൂം ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഉപ്പഡ, ബനാറസ് സില്‍ക്ക്, ഗഡ്വാള്, ധര്‍മാവരം, ജംദനി, ജമാവാര്, സംഭാല്പുരി അടക്കമുള്ള കൈത്തറികളുമായാണ് കലാകാരന്മാര് എത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും കൈത്തറി, കരകൗശല ശൈലികള്‍ വ്യത്യസ്തങ്ങളായതിനാല്‍ ഈ എക്സിബിഷനുകളിലൂടെ രാജ്യത്തിന്റെ വൈവിധ്യം രാജ്യമൊട്ടാകെ അവതരിപ്പിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: