ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയം www.pmjdy.gov.in. എന്ന വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കി.
നിലവില്ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ ജന്‍ധന്‍ യോജനക്കു കീഴില്‍ പ്രത്യേകം അക്കൗണ്ട് തുറക്കേണ്ടതില്ല. നിലിവിലുള്ള അക്കൗണ്ടില്‍ ഒരു റുപേ കാര്‍ഡ് സ്വന്തമാക്കിയാല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതാണ്. തൃപ്തികരമായാണ് നിലവിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഈ അക്കൗണ്ടില്‍ ലഭ്യമാകും.
18 മുതല്‍ 70 വരെ പ്രായമുള്ള എല്ലാ റുപേ കാര്‍ഡ് ഉടമകള്‍ക്കും ഒരു ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. കാര്‍ഡ് ലഭിച്ച് 45 ദിവസത്തിനകം ഉപയോഗിച്ചിരിക്കണം. അപകടം സംഭവിച്ച് 30 ദിവസത്തിനുള്ള ക്ലെയിമിനായി അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിക്കണം.
ജന്‍ധന്‍ യോജനക്ക് കീഴില്‍ 2014 ആഗസ്റ്റ് 15 മുതല്‍ 2015 ജനുവരി 26 വരെ ആദ്യമായി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. കുടുംബനാഥന്/നാഥയുടെ പേരിലാവണം അക്കൗണ്ട്. 18 നും 59 നുമിടക്ക് പ്രായമുള്ളവര്‍ക്കാണ് ഈ പരിരക്ഷ. ഒരു കുടംബത്തിലെ ഒരാള്‍ക്കേ പരിരക്ഷ ലഭ്യമാകൂ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അവരുടെ കുടുബാംഗങ്ങള്‍, ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍, ആം ആദ്മി ബീമായോജന പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവര്‍ക്ക് പരിരക്ഷ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: