കൊച്ചി: ക്രിസ്തുമസ് പുതുവത്സര വിപണി ലക്ഷ്യമാക്കി തിരുകൊച്ചി കമ്പനി വിപണിയിലിറക്കിയ നീര കേക്ക് നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാനത്തെ സി.ഡി.ബി നാഫെഡ് സ്റ്റാളില്‍ നിന്നും ലഭ്യമാണ്. 400 ഗ്രാം കേക്കിന് 170 രൂപയും 800 ഗ്രാമിന് 330 രൂപയുമാണ് വില.
എറണാകുളം ജില്ലയിലെ നാളികേര ഉത്പാദക സൊസൈറ്റികളുടെ നേതൃത്വത്തില്‍ രൂപം കൊടുത്തിട്ടുള്ള തിരുക്കൊച്ചി നാളികേര ഉദ്പാദക കമ്പനിയുടെ നീര ശര്‍ക്കര കേക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ലോഞ്ചിംഗ് കൊച്ചി മേയര്‍ ടോണി ചമ്മണി നിര്‍വ്വഹിച്ചു.
തിരുകൊച്ചി കമ്പനിയുടെ കീഴില്‍ നീര ടാപ്പ് ചെയ്യാന്‍ ലൈസന്‍സ് ലഭിച്ച കോതമംഗലം ഫെഡറേഷനാണ് മൂവാറ്റുപുഴയിലെ ഇന്ത്യന്‍ ബേക്കറി വഴി നീര കേയ്ക്ക് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. പഞ്ചസാരയ്ക്കു പകരം നീര ശര്‍ക്കര സിറപ്പ് ഉപയോഗിച്ചാണ് കേയ്ക്ക് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: