കൊച്ചി: ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സും (ഡിഐസിവി) മിത്സുബിഷി ഫുസോ ട്രക്ക് ആന്റ് ബസ് കോര്‍പറേഷനും (എംഎഫ്ടിബിസി) അടങ്ങുന്ന ഡെയ്മ്ലര് ട്രക്ക് ഏഷ്യ (ഡിറ്റിഎ) യുടെ തലപ്പത്ത് മാറ്റങ്ങള്‍.
നിലവില്‍ ഡെയ്മ്ലര് ട്രക്ക് ഏഷ്യയുടെയും ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്സിന്റേയും മാര്‍ക്കറ്റിങ് – സെയില്‍സ് ചുമതല വഹിക്കുന്ന മാര്‍ക് ലിസ്റ്റോ സെല്ല ഡെയ്മ്ലര് ട്രക്ക് ഏഷ്യയുടെ തലവനായി നിയമിതനായി. ഈ സ്ഥാനം ഇപ്പോള്‍ വഹിക്കുന്ന ഡോ. ആല്‍ബര്‍ട് കിര്ച്മാന് ഡെയ്മ്ലര് ട്രക്ക് ഏഷ്യയുടെ ചെയര്‍മാനാവും.
ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ ഭാരത് ബെന്‍സ് എന്ന ബ്രാന്റിന് ഗണ്യമായ സ്ഥാനം നേടിത്തരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് മാര്‍ക് ലിസ്റ്റോ സെല്ലയാണെന്ന് ഡോ. വോള്ഗാങ് ബെന്‍ഹാര്‍ഡ് പറഞ്ഞു. മെര്‍സീഡസ് ബെന്‍സ് യുകെയുടെ ട്രക്ക് വിഭാഗം മാനേജിങ് ഡയരക്റ്ററായ മൈക്കിള്‍ കാമ്പറാണ് ഡെയ്മ്ലര് ട്രക്ക് ഏഷ്യയുടെ പുതിയ മാര്‍ക്കറ്റിങ്-സെയില്‍സ് വിഭാഗം തലവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: