ന്യൂദല്‍ഹി: സ്പൈസ് ജെറ്റ് നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ബുധനാഴ്ച രാവിലെ സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
കുടിശിക നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു എണ്ണക്കമ്പനികള്‍ സ്പൈസ് ജെറ്റിന് ഇന്ധനം നല്‍കാതിരുന്നത്.
ഈ പ്രതിസന്ധി പരിഹരിച്ചാണ് ഇപ്പോള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് വഴിവച്ചതെന്ന് സ്പൈസ് ജെറ്റ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: