ന്യൂദല്‍ഹി: പെഷവറില്‍ നൂറ് കണക്കിന് കുട്ടികളുടെ ജീവന് അപഹരിച്ച താലിബാന് അ,ക്രമണത്തെ ഇന്ത്യന്‍ പാര്‍ലമെന്റ് അപലപിച്ചു.
രാജ്യസഭയും ലോക്സഭയും മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് നേരം മൗനമാചരിച്ചു. പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരിയും സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു. ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ലോക്സഭ, താലിബാന് ആക്രമണത്തെ ഹീനവും ഭീരുത്വവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രമേയവും പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: