ചെങ്ങന്നൂര്‍: പഞ്ചാബില്‍ നടന്ന ദേശീയ ഗെയിംസില്‍ കബഡി മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കായിക അദ്ധ്യാപകന് മുങ്ങിയതായി പരാതി. 19 കുട്ടികളാണ് കേരളത്തില്‍നിന്നും മത്സരിക്കാന്‍ പോയത്. ഇതില്‍ അഞ്ച് പേര് ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍പെട്ടവരായിരുന്നു. ബാക്കിയുള്ളവര്‍ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെട്ടവരും ആയിരുന്നു. ഡിസംബര്‍ 13ന് കായികാദ്ധ്യാപകനോടൊപ്പം ഹൈദരാബാദ് എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു. വടക്കന്‍ ജില്ലകളിലുള്‍പ്പെട്ടവര്‍ അതാത് സ്റ്റേഷനുകളില്‍ ഇറങ്ങി. കായിക അദ്ധ്യാപകന് എറണാകുളത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള റിസര്‍വേഷന്‍ ടിക്കറ്റോ ഭക്ഷണത്തിനുള്ള പണമോ ഏല്‍പ്പിച്ചിരുന്നില്ല. കുട്ടികള്‍ ട്രെയിനില്‍ യാത്ര തുടര്‍ന്നു.
കോട്ടയത്ത് എത്തിയപ്പോള്‍ ടിടിആര്‍ പരിശോധനയ്ക്കെത്തി. ടിക്കറ്റില്ലാതെ ഇവരെ യാത്ര തുടരാന്‍ അനുവദിച്ചില്ല. കാര്യങ്ങള്‍ കുട്ടികള്‍ വിശദീകരിച്ചുവെങ്കിലും ടിടിആറിന്റെ സമ്മതിച്ചില്ല. ഒടുവില്‍ ഭക്ഷണവും ടിക്കറ്റും ഇല്ലാതെ തിരുവല്ല റെയില്‍വേസ്റ്റേഷനില്‍ അഞ്ചുപേര്‍ക്കും ഇറങ്ങേണ്ടിവന്നു. കുട്ടികള്‍ ഫോണ്‍ ചെയ്തതനുസരിച്ച് രക്ഷിതാക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോകുകയും ബാക്കിയുള്ളവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ടിക്കറ്റെടുത്ത് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: