ആലപ്പുഴ: ബസ് യാത്രയ്ക്കിടെ ജീവനക്കാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദ്ദിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ അറസ്റ്റില്‍. പുന്നപ്ര വടക്കുപഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ദേശീയപാതയില്‍ കളര്‍കോടു ഭാഗത്തായിരുന്നു സംഭവം. അറവുകാട് നിന്ന് അലിഫ് എന്ന സ്വകാര്യ ബസില്‍ കയറിയ ത്യാഗരാജന് കളര്‍കോടു ഭാഗത്തെത്തിയപ്പോള്‍ കണ്ടക്ടറോട് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മുന്നിലൂടെ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി കണ്ടക്ടര്‍ ബസ് നിര്‍ത്താതെ പോകാന്‍ ഡബിള്‍ ബെല്ലടിച്ചു.
ഇത് ചോദ്യം ചെയ്തു ത്യാഗരാജനും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കണ്ടക്ടര്‍ ടിക്കറ്റ് റാക്കിന് ത്യാഗരാജനെ അടിക്കുകയായിരുന്നു. പിന്നീട് ബസിലെ മറ്റു മൂന്നു ജീവനക്കാരും മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. സംഭവമറിഞ്ഞെത്തിയ ആലപ്പുഴ ഡിവൈഎസ്പി: ജോണ്‍സണും, ടൗണ്‍ സിഐ: ഷാജിമോന്‍ ജോസഫ്, പുന്നപ്ര എസ്ഐ: ജയന് എന്നിവരുടെ നേതൃത്വത്തില്‍ ബസും ജീവനക്കാരെയും കലവൂര്‍ ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മുജീബ് റഹ്മാന് (31), അന്‍വര്‍ (27), സാജന് (28), രതീഷ് (28) എന്നിവരെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: