ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച തുടരുന്നു. പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ മൂന്നര മാസം മാത്രം അവശേഷിക്കെ അമ്പത് ശതമാനം തുക പോലും ചെലവഴിക്കാന്‍ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. കുറ്റകരമായ അനാസ്ഥയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുടരുന്നത്. ഗ്രാമപഞ്ചായത്തുകള്‍ 23.22 ശതമാനവും ബ്ലോക്കു പഞ്ചായത്തുകള്‍ 37.98 ശതമാനവും നഗരസഭകള്‍ 22.15 ശതമാനവും ജില്ലാപഞ്ചായത്ത് 15.70 ശതമാനവും തുക മാത്രമാണ് ഇക്കാലയളവില്‍ ചെലവഴിച്ചത്. 75 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 2014-15ലെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്കി. പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍, 2015-16 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ രൂപവത്കരണം, ഭേദഗതി നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് സമിതി പരിഗണിച്ചത്.
അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേഗത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി നിര്‍ദ്ദേശിച്ചു. നടപ്പുപദ്ധതികളും ഇതിന്റെ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നീക്കണം. 2015-16ലെ പദ്ധതികള്‍ക്ക് ഫെബ്രുവരി 28നകം ആസൂത്രണസമിതിക്കു സമര്‍പ്പിക്കണം. പദ്ധതിപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും മുന്‍കൈയെടുക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഗുണഭോക്തൃസമിതികള്‍ ചേരുന്നതിലെ കാലതാമസം ഒഴിവാക്കണം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്.ഗിരിജ, ആസൂത്രണ സമിതിയംഗങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: