ആലപ്പുഴ: സിപിഎം പ്രവര്‍ത്തകര്‍ അക്രമരാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായി ബിജെപി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് വൈകിട്ട് ആറിന് പഴവീട് ജങ്ഷനില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ടൗണ്‍ പ്രസിഡന്റ് പ്രസാദ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. യുവമോര്‍ച്ച അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന്, ബിജെപി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി വി.സി. സാബു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: