മുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ തിരിച്ചടി. മുംബൈ സൂചിക രാവിലെ 273 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
പിന്നീട് 11.45 ഓടെ 361.98 പോയിന്റ് നഷ്ടത്തിലായി. സെന്‍സെക്സ് 26,946.39 ലും ദേശീയ സൂചികയായ നിഫ്റ്റി 106.65 പോയിന്റ് നഷ്ടത്തില്‍ 8,112.95ലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ പ്രതിസന്ധികളാണ് ആഭ്യന്തര വിപണികളെയും ബാധിച്ചിരിക്കുന്നത്. ക്രൂഡോയില്‍ വിലയിലുള്ള ഇടിവും ചൈനയുടെ ദുര്‍ബലമായ ഉത്പാദന ഡേറ്റയുമാണ് രാജ്യാന്തര വിപണികളെ ബാധിച്ചത്.
ഒഎന്‍ജിസി, ഗെയില്‍, ഭേല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്. അതേസമയം, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, സിപ്ല തുടങ്ങിയവ നേട്ടത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: