ന്യൂദല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് നരേന്ദ്രമോദി. രാഷ്ട്ര പുന:നിര്‍മാണത്തിനാണ് നിയമസാമാജികര്‍ ശ്രദ്ധനല്‍കേണ്ടത്. അല്ലാതെ വിവാദങ്ങള്‍ക്കും വിമര്ശനങ്ങള്ക്കുമല്ല. ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാരിന്റെ വികസനകാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് തടസമാകുമെന്നും മോദി വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി പാര്‍ട്ടി എം.പിമാരെ ഇക്കാര്യം അറിയിച്ചത്. വികസനപ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയം കിട്ടില്ല. അതിനാല്‍ ജനകീയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മുഴുവന്‍ സമയവും വിനിയോഗിക്കണം.
വികസനമാണ് ആവശ്യം. വിഭജനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: