ശബരിമല : ദേശീയ ദുരന്ത നിവാരണ സേന, ജീവന് രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ഏതുതരം ദുരന്തത്തേയും നേരിടാനും ജീവന് രക്ഷിക്കാനും ആവശ്യമായ ആധുനീക ഉപകരണങ്ങളാണ് സന്നിധാനത്തെത്തിച്ചിരിക്കുന്നത്. മണ്ണിടിച്ചില്‍, മരം വീഴ്ച, എന്നിവുണ്ടായാല്‍ അവ നീക്കം ചെയ്ത് ഉടന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കും. അപകടത്തില്‍പ്പെടുന്ന ആളെ താഴ്ച്ചയില്‍ നിന്നുയര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഉപകരണം. വാഹനാപകടം ഉണ്ടായാല്‍ പെട്ടെന്നുയര്‍ത്താന്‍ കഴിയുന്ന എയര്‍ ലിഫ്റ്റ് ബാഗ്, അണു ബാധയുണ്ടായാല്‍ അതിനെ നേരിടാനും ഇരയാകുന്നവരുടെ ജീവന് രക്ഷിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് പ്രധാനമായും കാട്ടിത്തന്നത്. വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടുന്നതിനായി പമ്പയില്‍ പ്രത്യേക ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധരുമുണ്ട്. ഡപ്യൂട്ടി കമാന്‍ഡര്‍ ജെ.വിജയന്റെ നേതൃത്വത്തില്‍ എത്തിയിരിക്കുന്ന 100 അംഗ സേനയില്‍ ഡോക്ടര്മാരുള്പ്പടയുള്ള വൈദ്യ സംഘവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: