കുമ്പള: തൊഴിലുറപ്പ് വേതനം വിതരണം ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് മുന്നറിയിപ്പ് നല്കി. ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളം കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, കുമ്പള ടൗണിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കുമ്പള പഞ്ചായത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളും അവരുടെ ആഭിമുഖ്യ ത്തിലുള്ള ഉദ്യോഗസ്ഥരും അപവാദ പ്രചരണം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 252 കോടി രൂപ മുന്‍കൂറായി പണം നല്‍കിയിട്ടും അത് വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി സ്വന്തം വീഴ്ച മറച്ചു വെക്കാന്‍ മോദി സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തൊഴില്‍ ഉറപ്പ് പദ്ധതി ശമ്പളം നല്കാന് കാസറഗോഡ് ജില്ല അടങ്ങുന്ന മേഖലയ്ക്ക് 47 കോടി രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും വിതരണം ചെയ്യാതെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പണമില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചരണത്തിനായി പ്രമേയം പാസാക്കിയത് പ്രതിഷേ ധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടിലുള്ള പണം അടിയന്തിരമായി വിതരണം ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാവപ്പെട്ട തൊഴിലാ ളികളുടെ ശമ്പള വിതരണം ചെയ്യാതെ സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്താന്‍ ശ്രമിക്കുകയാണ് ഇരു മുന്നണികളും. ജനം ഇതു തിരിച്ചറിയണ മെന്നും ശ്രീകാന്ത് പറഞ്ഞു.
യോഗത്തില്‍ ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ്നേഹലത ദിവാകര്‍, മണ്ഡലം പ്രസിഡണ്ട് വത്സരാജ്, ശങ്കര ആല്‍വ, മുരളീധര യാദവ്, മധുസൂദന്‍, പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു. ശശി കുമ്പള സ്വാഗതം, മഹേഷ് പുരിയൂര്, നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: