കണ്ണൂര്‍: സൗദി അറേബ്യയില്‍ ജോലിക്ക് പോയ യുവാവ് വഞ്ചിക്കപ്പെട്ടുവെന്ന് പരാതി. സൗദിയില്‍ കൊടും പീഡനത്തിനിരയായി കൊണ്ടിരിക്കുന്ന മകനെ നാട്ടിലെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. കഴിഞ്ഞ ജുലൈ മാസമാണ് അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ മുകേഷ് അയല്‍വാസിയായ സുഹറാബിയുടെ ഭര്‍ത്താവ് അന്‍സരിയുടെ സഹായത്തോടെ ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിഅറേബ്യയിലേക്ക് പോയത്.
സൗദിയിലെ ഒരു സ്ഥലത്ത് അന്‍സാരി ഗാര്‍ഡനര്‍ ജോലി വാഗ്ദാനം ചെയ്യുകയും അതുപ്രകാരം പതിനെട്ടായിരം രൂപ വിസക്കും ഇരുപതിയാരം രൂപ മെഡിക്കല്‍, എമിഗ്രേഷന്‍ ആവശ്യാര്ത്ഥുവും മറ്റും ചെലവഴിച്ചാണ് മുകേഷ് സൗദിയിലേക്ക് തിരിച്ചത്. എന്നാല്‍ മുകേഷിന് ലഭിച്ചത് മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നുവത്രെ. കൂടാതെ ആറ് മുതല്‍ രാത്രി എട്ട് മണി വരെ ജോലി ചെയ്യുകയും പൊടികാരണം ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയും ഇതിന് പുറെ പീഡനവും ഏറ്റുവാങ്ങുന്നതായി മുകേഷിന്റെ മാതാപിതാക്കളായ മുരളി, പുഷ്പജ സഹോദരിമാരായ ഷിമ്ന, രേഷ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് മാസം മുമ്പ് മകന് ഒരു തവണ വിളിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായത്. വിസ നല്കിയ അയല്‍വാസി അന്‍സാരി കബളിപ്പിച്ചതായും വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും ആടുകളെ മെയ്ക്കുന്ന ജോലിയാണ് ലഭിച്ചതെന്നും മകന് പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന് ശേഷം മകനെ കുറിച്ച് യാതൊരു വിവരവുമില്ല. മകന് ഇത് വരെ ശമ്പളം ലഭിച്ചില്ല. ഇപ്പോള്‍ മകന് എവിടെയാണ് ജോലി ചെയ്യുന്നതെന്ന വിവരവുമില്ല.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നവോദയ എന്ന സംഘടനയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ അന്‍സരി സ്പോണ്സറില് നിന്നും മകനെ സൗദിയില്‍ എത്തിക്കാന്‍ 1.25 ലക്ഷം കൈപ്പറ്റിയെന്നും മകനെ നാട്ടിലേക്ക് അയക്കണമെങ്കില്‍ അന്‍സാരി സ്പോണ്സറില് നിന്നും കൈപ്പറ്റിയ തുകക്ക് പകരം രണ്ട് ലക്ഷം രൂപ തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വളപട്ടണം എസ്ഐക്ക് ആഗസ്ത് എട്ടിന് നല്കിയ പരാതി പ്രകാരം ആഗസ്ത് 31ന് മുന്‍പ് അന്‍സാരി മകനെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും അന്‍സാരി കൈകൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കേന്ദ്രപ്രവാസികാര്യമന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട്, കലക്ടര്‍, ഇന്ത്യന്‍ എമ്പസ്സി, ആഭ്യന്തരവകുപ്പ്, എംഎല്‍എ, എംപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ അനുകൂല നീക്കങ്ങളൊന്നും ഇത് വരെ യു ണ്ടാ യിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: