പാലാ: മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ധര്‍ണ നടത്തി. ളാലം പാലത്തിനു സമീപം നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് അന്വേഷണത്തിന് പ്രതിയാക്കപ്പെട്ട കെ.എം. മാണിയുടെ ഔദ്യോഗിക വസതിയില്‍ ആഭ്യന്തര മന്ത്രി രഹസ്യ സന്ദര്‍ശനം നടത്തിയതെന്തിനെനന് വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റാരോപിതനായ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും ബാര്‍ കോഴ കേസില്‍ തന്നെ പ്രതിയാക്കിയ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നു പറയുന്ന കെ.എം. മാണി ഗൂഢാലോചനയുടെ ഉവിടം വെളിപ്പെടുത്തണമെന്നും നമ്പൂതിരി ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഈ ധര്‍ണ സൂചനയാണെന്നും വരും ദിവസങ്ങളില്‍ കര്‍ഷകമോര്‍ച്ച, യുവജനമോര്ച്ച, മഹിളാ മോര്‍ച്ച എസ്സി മോര്‍ച്ച, ന്യൂനപക്ഷമോര്‍ച്ച എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ.എം. മാണി രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുന്നറിയിപ്പു നല്കി.
അഡ്വ. എസ്. ജയസൂര്യന്‍, പി.പി. നിര്‍മ്മലന്‍, കുസുമാലയം ബാലകൃഷ്ണന്, കെ.എം. സന്തോഷ്കുമാര്‍, ടി.ആര്. നരേന്ദ്രന്, ശശികുമാര്‍, എന്‍. ഹരി, ജയകൃഷ്ണന്, വത്സല ഹരിദാസ്, രാജന് മേടക്കല്‍, മോഹനന് പനയ്ക്കല്‍, ബാലകൃഷ്ണന്, ശുഭ സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: