പാലക്കാട്: തൊഴിലവകാശങ്ങള്‍ ഹനിക്കുന്ന തൊഴില്‍ നിയമ പരിഷ്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബി.എം.എസ് നേതൃത്വം നല്‍കുമെന്ന് ബി.എം.എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പറഞ്ഞു. ബി.എം.എസ് കഞ്ചിക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് വ്യവസായങ്ങള്‍ തുടങ്ങാന്‍ വരുന്ന ബഹുരാഷ്ട്രാ കമ്പനികള്‍ ഭാരതത്തിലെ നീതിന്യായ വ്യവസ്ഥിതികളെയും തൊഴില്‍ നിയമങ്ങളും പലിക്കാതെ തൊഴിലാളികളെ ചൂഷണം ചെയ്ത് മുന്നോട്ടു പോയാല്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, സംസ്ഥാന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, ബി.എം.എസ് ജില്ലാ സെക്രട്ടറി സി. ബാലചന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എം.ആര്. മണികണ്ഠന്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. സുധാകരന്, സലിം തെന്നിലാപുരം എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി വി. രാജേഷ് സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി എസ്. കണ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: