കണ്ണൂര്‍: ദേശീയ മന്ത്രോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള നിര്‍വഹിച്ചു. ഈ മാസം 20 വരെയും ജനുവരി 4 മുതല്‍ 10 വരെയുമാണ് ജില്ലയില്‍ സമൂഹചികിത്സാ പരിപാടി നടക്കുന്നത്. ഈ കാലയളവില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഡിഇസി, ആല്‍ബന്റസോള്‍ ഗുളികകള്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനായി 12000 വളണ്ടിയര്‍മാരെയും 1800 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുതല്‍ ചിറക്കല്‍ പിഎച്ച്സി വരെ വിളംബരറാലി നടന്നു. വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും നഴ്സിങ് വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരന്നു. ഉദ്ഘാടന സമ്മേളനത്തില്‍ കലക്ടര്‍ പി ബാലകിരണ്‍ അധ്യക്ഷനായി. മുഖ്യാതിഥിയായ സിനിമാതാരം സനുഷ സന്തോഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീനയ്ക്ക് ഗുളിക നല്കി. ഡോ. കെ ജെ റീന വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഷൈജ, പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ രാമകൃഷ്ണന്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സതീശന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പ്രേമജ, അംഗം ദിനേശ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. ടി എസ് സിദ്ധാര്ത്ഥന്, ജില്ലാ മലേറിയ ഓഫീസറുടെ ചുമതല വഹിക്കുന്ന ടി വി അഭയന്, മാസ് മീഡിയ ഓഫീസര്‍ കെ ദേവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി കെ പ്രേമന് എന്നിവര്‍ ആശംസ നേര്‍ന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.എം എന്‍ ആരതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: