ആലപ്പുഴ: സുമനസുകള്‍ കനിഞ്ഞാല്‍ ആകാശ് എന്ന പതിനാറുകാരന് ജീവിതത്തിലേക്കു മടങ്ങിയെത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുകയാണു വടക്കനാല്‍ വാര്‍ഡില്‍ പാണ്ഡ്യാലയ്ക്കല്‍ വീട്ടില്‍ ജ്യോതിയുടെ മകന് ആകാശ്. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടിയെ വിധി വേട്ടയാടിയത്. മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ആകാശിനു കാന്‍സറിന്റെ ലക്ഷണം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലേക്കും മാറ്റി. ഇതിനകം സ്വന്തായി വീടും സ്ഥലവും ഇല്ലാത്ത ആകാശിന്റെ കുടുംബത്തിന് ചികിത്സയ്ക്കായി ചെലവായത് 13 ലക്ഷം രൂപയാണ്.
അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ചികിത്സ നടത്തിയത്. വീണ്ടും തുടര്‍ചികിത്സയ്ക്കായി കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഉടന്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 20 ലക്ഷം രൂപയോളം ചെലവു വരുന്ന തുക ഈ കുടുംബത്തിനു സങ്കല്പിക്കാന് പോലും സാധിക്കില്ല. എന്നാല്‍ മകനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയാണ് ആകാശിന്റെ മാതാപിതാക്കള്‍ക്കുള്ളത്. ഇതിനായി ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍: 0445053000066906. കെഎഫ്എസ്സി കോഡ്: എസ്ഐബിഎല്‍0000445. ഫോണ്‍: 9895031645.
പ്രതികരിക്കാൻ ഇവിടെ എഴുതുക: