ആലപ്പുഴ: നാടിന്റെ മഹോത്സവമായ മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിറപ്പ് ഉത്സവം ഡിസംബര്‍ 16ന് മുതല്‍ 27 വരെ ആഘോഷിക്കും. നഗരം ഇന്ന് മുതല്‍ ഉത്സവ ലഹരിയിലമരും. നാട് ഒന്നാകെ ഇനിയുള്ള പതിനൊന്ന് നാളുകള്‍ മുല്ലയ്ക്കല് തെരുവിലേക്ക് ഒഴുകിയെത്തും. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തില്‍ 20ന് ഉത്സവത്തിന് കൊടിയേറും. ഇതോടെ അണമുറിയാത്ത ജനപ്രവാഹമായിരിക്കും കിടങ്ങാംപറമ്പ് മുതല്‍ മുല്ലയ്ക്കല് സീറോ ജങ്ഷന് വരെ അനുഭവപ്പെടുക. താത്ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു കച്ചവട സ്ഥാപനങ്ങളാണു ചിറപ്പുകാലത്ത് ഉയരുക. മുല്ലയ്ക്കല് ക്ഷേത്രത്തിലെ സംഗീത-നൃത്ത മണ്ഡപത്തില്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ കളഭാഭിഷേകം, രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും കാഴ്ചശ്രീബലി, രാത്രി 10.30ന് എതിരേല്‍പ്പ് എന്നിവ ഉണ്ടാകും. 16ന് വൈകിട്ട് 5.30നു കാഴ്ചശ്രീബലി, വൈകിട്ട് 4.30ന് ഓട്ടന്തുള്ളല്, 7.30നു ഭക്തിഗാനസുധ എന്നിവയുണ്ടാകും.
17നു വൈകിട്ട് 7.30നു സംഗീതാമൃതം. 18ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ എസ്ഡിവി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും അവതരിപ്പിക്കുന്ന സംഗീതാരാധന, വൈകിട്ട് 6.30ന് എസ്ഡിവി. സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ താലപ്പൊലി, 7.30ന് പഞ്ചരത്നകീര്‍ത്തനാലാപനം, രാത്രി ഒമ്പതിന് സനാതനം നൃത്തോത്സവം. 19നു 2.30ന് ഓട്ടന്തുള്ളല്, രാത്രി 8.30നു ഭക്തിഗാനമേള. 20നു രാത്രി 7.30നു ഭക്തിഗാനമേള. 21നു രാത്രി 7.30നു സംഗീതക്കച്ചേരി. 22നു രാത്രി 7.30നു സംഗീത സദസ്. 23ന് ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ഭക്തിഗാനമാലിക, 8.30ന് നൃത്തനൃത്യങ്ങള്‍,
24ന് വൈകിട്ട് എട്ടിന് നൃത്തനൃത്യങ്ങള്‍, എട്ടിന് ഗാനമേള, 25ന് വൈകിട്ട് ഏഴിന് വയലിന്‍കച്ചേരി, 8.30ന് സത്സംഗ്. 26ന് 9.30ന് ഗാനമേള, മിമിക്രി. സമാപന ദിവസമായ 27നു രാവിലെ 7.30നു ഭക്തിഗാനസുധ, വൈകിട്ടു മൂന്നിന് ഓട്ടന്തുള്ളല്, 4.30ന് സംഗീതസദസ്, പ്രാചീന കലാരൂപങ്ങളുടെ അവതരണം, ദേവനൃത്തം എന്നിവ നടക്കും. രാത്രി 9.30ന് പിന്നണി ഗായിക ശ്വേതാ മോഹനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: