തലവടി: തലവടി, എടത്വ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം. ആറുപേര്‍ക്ക് കടിയേറ്റു. തലവടി വ്യാസപുരം വേളാംപറമ്പില്‍ രാജന്, ഭാര്യ ചന്ദ്രമതി, മകന് രാഹുല്‍, നീരേറ്റുപുറം ഇടക്കുന്നത്ത് ലിജ, മരിയാപുരത്ത് വര്‍ക്ക്ഷോപ്പ് നടത്തുന്ന തങ്കച്ചന്, വിദ്യാര്‍ഥിയായ ഷിജിന് എന്നിവര്‍ക്കാണ് കടിയേറ്റത്. ചന്ദ്രനെയും കുടുംബത്തെയും വീടിനുസമീപവും ലിജ, തങ്കച്ചന്, ഷിജിന് എന്നിവര്‍ റോഡിലുമാണ് അക്രമത്തിനിരയായത്.
രാജനും കുടുംബവും എടത്വ ഗവ. ആശുപത്രിയിലും ലിജ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.തെരുവുനായ്ക്കളുടെ ശല്യം കാരണംജനങ്ങള്ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും ട്യൂഷന് പോകുന്ന വിദ്യാര്‍ഥികളുമാണ് ആക്രണത്തിന് ഇരയാകുന്നവരിലധികവും. നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: