കൊച്ചി: സ്ത്രീകളുടെ ഫാഷന്‍ വസ്ത്രരംഗത്തെ പ്രമുഖരായ ട്വിന്‍ ബേര്ഡ്സ്ലെഗ്ഗിന്സുകള്ക്കായി കളര്‍ കാര്‍ഡ് പുറത്തിറക്കി. ഡിസൈനര്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സ്ത്രീകളുടെ അഭിരുചിക്ക് അനുസരിച്ചുള്ള നിറങ്ങളുടെ വൈവിധ്യം മുന്‍നിര്‍ത്തിയാണ് ഈ കളര്‍ കാര്‍ഡ് ചിട്ടപ്പെടുത്തിയത്.
ഓരോ നിറത്തിനും പ്രതീകമായ തുണി തന്നെയാണ് കളര്‍ കാര്‍ഡിലുള്ളത്. മനസിലുള്ള നിറം കാര്‍ഡിലെ തുണിയുടെ നിറവുമായി യോജിക്കുന്നുവെങ്കില്‍ ട്വിന്‍ ബേര്‍ഡ്സ് ലെഗ്ഗിന്‍സ് റീട്ടെയ്ല്‍ ഷോപ്പില്‍ നിന്നോ ട്വിന്‍ ബേര്‍ഡ്സ് ഡോട്ട് ഒആര്‍ജി എന്ന വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ വാങ്ങാം.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ റീട്ടെയ്ല്‍ വ്യാപാരികള്‍ക്കായി ട്വിന്‍ ബേര്‍ഡ്സ് ഗ്ലോബല്‍ സെയ്ല്‍സ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ കോസ്റ്റാസ് വസിലാക്കോസ് കളര്‍ കാര്‍ഡ് അവതരിപ്പിച്ചു. യുകെ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ ട്വിന്‍ ബേര്‍ഡ്സിന്റെ മാതൃസംരംഭമായ നെറ്റ്വര്‍ക്ക് ക്ലോത്തിംഗ് കമ്പനിയുടെ ഡിസൈനര്‍ സ്റ്റുഡിയോകളിലാണ് ലെഗ്ഗിന്‍സുകള്‍ നിര്‍മിക്കുന്നതെന്ന് കോസ്റ്റാസ് വസിലാക്കോസ് അറിയിച്ചു. ബ്രാന്‍ഡിംഗ് വിഭാഗം മേധാവി കുമാറും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: