ന്യൂദല്‍ഹി: ടു.ജി സ്പെക്ട്രം അഴിമതി കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പുതിയ സിബിഐ ഡയറക്ടര്‍ അനില്‍കുമാര്‍ സിന്‍ഹയ്ക്ക് സുപ്രീംകോടതി അനുമതി നല്കി.
ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാറ്റിയിരുന്നു.
കേസില്‍ ആരോപണ വിധേയരായ കമ്പനികളുടെ പ്രതിനിധികളുമായി സിന്‍ഹ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിന്നു കോടതി നടപടി.
വിരമിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പാണ് സിന്‍ഹയെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും കോടതി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: