അമ്പലപ്പുഴ: ചരിത്രമുറങ്ങുന്ന പുന്നപ്ര കളിത്തട്ട് ചീട്ടുകളി സംഘം കൈയടക്കി. നാട്ടുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും രാജഭരണകാലത്ത് സ്ഥാപിച്ച വിശ്രമ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുന്നപ്ര കളിത്തട്ട്. നിലവില്‍ കളിത്തട്ടിനോടു ചേര്‍ന്നു എന്‍എസ്എസ് യുപി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പ് ഇവിടെ കളിത്തട്ട് ജങ്ഷന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബസ് കാത്തു നില്ക്കുന്നവര് മുന്‍കാലങ്ങളില്‍ വിശ്രമിച്ചിരുന്നത് കളിത്തട്ടിലായിരുന്നു. എന്നാല്‍ സിഐടിയുക്കാര്‍ പിന്നീട് ഇതു കൈയടക്കി യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു. ഇതിനുള്ളില്‍ പ്രത്യേകം മേശയും കസേരയും ഇട്ടാണ് രാഷ്ട്രീയ കാര്യങ്ങള്‍ക്കും യൂണിയന് പരിപാടികള്‍ക്കുമായി ഉപയോഗിക്കുന്നത്. ഇതോടൊപ്പം പണം വച്ചു ചീട്ടുകളിയും ഇതിനുള്ളില്‍ പരസ്യമായി നടക്കുന്നുണ്ട്. പുന്നപ്ര സ്റ്റേഷനു മൂക്കിനു താഴെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ പോലീസ് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: