കട്ടപ്പന : ക്രിസ്തുമസിന് ഇനി പതിനാറ് നാള് മാത്രം അവശേഷിക്കെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ക്രിസ്തുമസ് വിപണികള്‍ കീഴടക്കി. അലങ്കാര ബള്‍ബുകളാണ് ചൈനീസ് ഉല്‍പ്പന്നങ്ങളിലെ പ്രധാനി. വെള്ളി മൂങ്ങ, ലൈല ഓ ലൈ, കസിന്‍സ്, ഐ, തുടങ്ങിയ സിനിമാ പേരുകളില്‍ ഉള്ള നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.
അഞ്ചു രൂപ മുതല്‍ ആയിരം രൂപ വരെയുള്ള നക്ഷത്രങ്ങള്‍ ഇതിനോടകം വിപണിയില്‍ എത്തികഴിഞ്ഞു. നൂറ്റി അന്‍പതു രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള ക്രിസ്തുമസ് ട്രീകളും ന്യൂജനറേഷന് പുല്‍ക്കൂടുകളും വിപണിയില്‍ എത്തികഴിഞ്ഞു. ക്രിസ്തുമസ് ആശംസാകാര്‍ഡുകള്‍ മൊബൈല്‍ ഫോണുകളുടെ അതി പ്രസരത്താല്‍ വിപണികളില്‍ നിന്ന് പടിയിറങ്ങി കഴിഞ്ഞു. പൊതുവെ കാണുന്ന സാമ്പത്തികമാന്ദ്യം ക്രിസ്തുമസ് വിപണിയെ ബാധിക്കില്ല എന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: