കാഞ്ഞങ്ങാട്: അഭിലാഷ് വധം സംബന്ധിച്ച് നിലനില്‍ക്കുന്ന ദുരൂഹത നീക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
അഭിലാഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന രണ്ട് കുട്ടികളാണ് ഇത് ചെയ്തതെന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. നാട്ടുകാരും അത് വിശ്വസിക്കുന്നില്ല.
ശക്തമായ തീവ്രവാദബന്ധം ഇതിന്റെ പിന്നിലുള്ളതായി ബലമായി സംശയിക്കുന്നു. കൊലപാതക രീതി, ഇതിന് മുമ്പ് ഇവിടെ നടന്ന അക്രങ്ങള്‍ ഇതെല്ലാം സംശയം ബലപ്പെടുത്തുന്നു. മൃതദേഹത്തിന്റെ മുഖത്ത് കണ്ട മുറിപ്പാടുകള്‍ പോലീസ് സര്‍ജനെ കൊണ്ട് ഞണ്ട് ഇറുക്കിയതാണെന്ന് പറയിച്ചതാണ്. ഇപ്പോള്‍ പിടിയിലായിട്ടുള്ള പ്രതികളില്‍ ഒരാള്‍ ഞങ്ങളല്ല കൊലപാതകം ചെയ്തതെന്ന് പോലീസിനോട് പറഞ്ഞതായി സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യം മൂടിവെക്കാനുള്ള പരിശ്രമമാണ് പോലീസ് നടത്തുന്നത്. ഇതിനെതിരെ ശക്തമായി പോരാട്ടം ആവശ്യമായി വന്നിരിക്കുകയാണ്. നാട്ടുകാരുടെ സഹകരണത്തോടെ വന്‍ പ്രക്ഷോഭം പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും ബിജെപി നടത്തും. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: